sndp
പന്നിവിഴ ശാഖയിലെ വിളംബര ജാഥ എസ്എൻഡിപി യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : 170-ാം ത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് മുന്നോടിയായി എസ്.എൻ.ഡി. യോഗം

പന്നിവിഴ 303-ാംനമ്പർ ശാഖായോഗത്തിൽ ഞായറാഴ്ച ഉച്ച മുതൽ വിളംബര ജാഥ നടത്തി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ശാഖായോഗത്തിന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് വൈകിട്ട് പ്രാർത്ഥനാ ഹാളിൽ തിരിച്ചെത്തി. യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ ശാഖാ പ്രസിഡന്റ് ആർ.സനൽകുമാറിന് പീത പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി. ടി.ആർ.രാമരാജൻ, വൈ.പ്രസി. ബി.യു. ഷാജി, വനിതാസംഘം പ്രസിഡന്റ് വിജി രഘു, വൈ.പ്രസി. സ്മിതാ പ്രദീപ്, സെക്രട്ടറി മൃദുല അനിൽ, യൂത്ത് മൂവ്മെന്റ് പ്രസി. അഭിജിത്ത്, സെക്രട്ടറി സോനു സോമൻ തുടങ്ങിയവർ നേതൃത്വം നൽകി.