തിരുവല്ല : സി.പി.എം തിരുവല്ലാ ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിന് പിന്നാലെ ഏരിയാ കമ്മിറ്റിഅംഗം പ്രകാശ് ബാബു, തിരുവല്ല ടൗൺ നോർത്ത് എൽ.സി സെക്രട്ടറി കെ.കെ.കൊച്ചുമോൻ എന്നിവരെയും ചുമതലകളിൽ നിന്ന് ഒഴിവാക്കി. ജില്ല സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ജോലി വാഗ്ദാനം ചെയ്തു പാർട്ടി അംഗത്തിന്റെ മകനിൽ നിന്നടക്കം പണംതട്ടിയ സംഭവത്തിൽ ജില്ലാകമ്മിറ്റിക്ക് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രകാശ് ബാബുവിനെ ഏരിയ കമ്മിറ്റി സ്ഥാനത്തുനിന്ന് നീക്കംചെയ്തത്. കെ.കെ കൊച്ചുമോനെ എൽ.സി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത് സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ വ്യാജ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ്.