മാന്നാർ: ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം. യൂണിയൻ അതിർത്തിയിലെ മുഴുവൻ ശാഖകളും പങ്കെടുക്കുന്ന തിരുവാതിര മത്സരങ്ങളോടെ കുട്ടംമ്പേരൂർ ശാഖാ ഒാഡിറ്റോറിയത്തിൽ ആഘോഷങ്ങൾ തുടങ്ങി. ഔഷധി ചെയർപേഴ്‌സണും മുൻ എം.എൽ.എയുമായ ശോഭനാ ജോർജ് തിരുവാതിര മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ ഹരി പാലമൂട്ടിൽ, പി.ബി.സൂരജ്, പുഷ്പ ശശികുമാർ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, രാജേന്ദ്രപ്രസാദ് അമൃത, അനിൽകുമാർ ടി.കെ, മാന്നാർ മേഖല ചെയർമാൻമാരായ സുധീൻ പാമ്പാല, കെ.വിശ്വനാഥൻ, ബിനുബാലൻ, കെ.വിക്രമൻ, കൺവീനർമാരായ പി.മോഹനൻ, രവി പി.കളീയ്ക്കൽ, എം.ഉത്തമൻ, വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്‌സൺ ബിനി സതീശൻ, കുമാരിസംഘം ചെയർപേഴ്‌സൺ അങ്കിതാ ബിനു, കൺവീനർ അപർണ ദിലീപ്, ശാഖാ പ്രസിഡന്റ് വേണു കെ.കേശവ് എന്നിവർ സംസാരിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും മാന്നാർ മേഖല കൺവീനർ സുധാകരൻ സ്വർഗം കൃതജ്ഞതയും പറഞ്ഞു.
യൂത്ത് മൂവ്‌മെന്റ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 1.30ന് 553​ാം നമ്പർ പാവുക്കര ശാഖയിൽ നിന്ന് തിരുജയന്തി സന്ദേശ വാഹന വിളംബരറാലി ആരംഭിക്കും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർപേഴ്‌സൺ വിധു വിവേകിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പാവുക്കര ശാഖ പ്രസിഡന്റ് സതീശൻ മൂന്നേത്ത്, വൈസ് പ്രസിഡന്റ് കുട്ടപ്പൻ ഇടയിലെപറമ്പിൽ, സെക്രട്ടറി രാജേന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗങ്ങളായ അനീഷ് ചേങ്കര, രാജീവ്, ബിജു.ജി, യൂണിയൻ എക്‌സി.കമ്മിറ്റിയംഗങ്ങളായ വരുൺ എസ്.പണിക്കർ, ഗംഗ സുരേഷ്, സവിത ബിജു, വനിതാസംഘം യൂണിയൻ എക്‌സി.കമ്മിറ്റിയംഗമായ സിന്ധു സുഭാഷ് എന്നിവർ സംസാരിക്കും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജ്.വി സ്വാഗതവും ജോയിൻ കൺവീനർ മോജിഷ് മോഹൻ കൃതജ്ഞതയും പറയും. ചതയ ദിനത്തിൽ യൂണിയൻ അതിർത്തിയിലെ മുഴുവൻ ശാഖകളുടെയും ആഭിമുഖ്യത്തിൽ ആഘോഷങ്ങൾ നടക്കും. ശാഖകളിൽ വിശേഷാൽ പൂജകൾ, പ്രഭാഷണങ്ങൾ, ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ, സമൂഹസദ്യ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും.