മാന്നാർ: എസ്.എൻ.ഡി.പി യൂണിയൻ 6188​ -ാം പാവുക്കര കിഴക്ക് ശാഖ നിർമ്മിച്ച സദ്യാലയത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് കെ.ആർ രാജേഷ് അദ്ധ്യക്ഷതവഹിക്കും. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ പുഷ്പ ശശികുമാർ, ഹരിപാലമൂട്ടിൽ ,രാധാകൃഷ്ണൻ പുല്ലാമീത്തിൽ, പി.ബി സൂരജ്, രാജേന്ദ്രപ്രസാദ് അമൃത, അനിൽകുമാർ ടി.കെ, മേഖലാ ചെയർമാൻ സുധിൻ പാമ്പാല, കൺവീനർ സുധാകരൻ സർഗം, വനിതാ സംഘം യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സിന്ധു സുഭാഷ്, വനിതാ സംഘം മേഖലാ ചെയർപേഴ്‌സൺ വിജയശ്രീ, 553​-ാം പാവുക്കര ശാഖാ പ്രസിഡന്റ് സതീഷൻ മൂന്നേത്ത്, സെക്രട്ടറി പി. എൻ. രാജേന്ദ്രൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി വസന്തകുമാരി സ്വാഗതവും, ശാഖാ വൈസ് പ്രസിഡന്റ് സതീശൻ അമ്പലശ്ശേരിയിൽ കൃതജ്ഞതയും പറയും. രാവിലെ 8ന് ശാഖാ പ്രസിഡന്റ് രാജേഷ് കെ.ആർ പതാക ഉയർത്തും. ചതയാഘോഷത്തിന്റെ ഭാഗമായി വിശേഷാൽ പൂജകൾ ഗുരുപൂജ എന്നിവ നടക്കും.