കോഴഞ്ചേരി : ​എസ്.എൻ.ഡി.പി. യോഗം കോഴഞ്ചേരി യൂണിയനിലെ പടിഞ്ഞാറൻ മേഖലയിലെ 6 ശാഖകൾ ചേർന്നു നടത്തുന്ന ചതയാഘോഷങ്ങൾക്ക് മുന്നോടിയായുള്ള വിളംബര ജാഥ ഇന്ന് രാവിലെ 10ന് കടപ്ര ശാഖാ മന്ദിരത്തിൽ ശാഖാ സെക്രട്ടറി ചന്ദ്രശേഖരൻ ഫ്‌​ളാഗ് ഓഫ് ചെയ്യും. കോഴഞ്ചേരി യൂണിയൻ കമ്മിറ്റി അംഗം ഷിജു കുറിയന്നൂർ ക്യാ​പ്റ്റനും ​ വിഷ്ണു ലാൽ പുല്ലാട് വൈസ് ക്യാ​പ്റ്റനുമായി ആരംഭിക്കുന്ന വിളംബര ജാ​ഥ കടപ്ര ശാഖയിൽ നിന്ന് തിരിച്ച് പൂവത്തൂർ ' പുല്ലാട്. പുല്ലാട് ടൗൺ,​ 'പുല്ലാട് ഈസ്റ്റ്,​' കുറിയന്നൂർ എന്നി സ്ഥലങ്ങളിലെ ശാഖാ ​ ഗുരു മന്ദിരങ്ങൾ സന്ദർശിച്ച് കുറിയന്നൂർ ഗുരു മന്ദിരാങ്കണത്തിൽ സമാപിക്കുന്നു. വിളംബര ജാഥയോടൊപ്പം യൂണിയൻ കൗൺസിലറും മേഖലാ കമ്മിറ്റി ചെയർമാനുമായ രാജൻ ​ കുഴിക്കാല മേഖല കമ്മിറ്റി ജനറൽ കൺവിനർ അശോകൻ പുല്ലാട്. ട്രഷറർ ശാന്തി 'പ്രേം ഗോപിനാഥ് എന്നിവർ അനുധാവനം ചെയ്യും.