sila

ശബരിമല : സന്നിധാനത്ത് പുതുതായി നിർമ്മിക്കുന്ന ഭസ്മക്കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും ഇന്നലെ ഉച്ചയ്ക്ക് ശബരിമല തന്ത്രി കണ്ഠരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജി കുമാർ, ഐ.സി.എൽ ഫിൻകോർപ്പ് സി.എം.ഡി കെ.ജി.അനിൽകുമാർ എന്നിവർ ചേർന്ന് തറക്കല്ലിട്ടു.

മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപമാണ് പുതിയ ഭസ്മക്കുളം നിർമ്മിക്കുന്നത്. ദേവസ്വം സ്ഥപതിയും വാസ്തുവിദ്യാ വിജ്ഞാൻ കേന്ദ്ര അദ്ധ്യക്ഷനുമായ കെ.മുരളീധരൻ സ്ഥാനനിർണയം നടത്തി. ഭസ്മക്കുളവും കാനന ഗണപതി മണ്ഡപവും സമർപ്പിക്കുന്നത് ഐ.സി.എൽ ഫിൻ കോർപ്പാണ്.പൂർണമായയുംആധുനിക ശുദ്ധീകരണ സംവിധാനങ്ങളോടെയാണ് ഭസ്മക്കുളം നിർമിക്കുന്നത്. പൂജപ്പുര സ്വദേശിയും ശിൽപ്പിയുമായ എം.ആർ.രാജേഷ് നിർമ്മാണത്തിന് നേതൃത്വം നൽകും.