workshop
തീപിടിച്ച വർക്ക് ഷോപ്പ്

അടൂർ : മിത്രപുരത്ത് നിന്ന് കോളനിയിലേക്ക് പോകുന്ന വഴിയിൽ പ്രവർത്തിക്കുന്ന ബെൻസ് ഗാരേജ് എന്ന വർക്ക്ഷോപ്പിൽ തീപിടിത്തം. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വെൽഡിംഗ് കട്ടർ ഉപയോഗിച്ച് ഇരുമ്പ് മുറിച്ചപ്പോൾ സ്പാർക്ക് ഉണ്ടായതാണ് തീപിടിക്കാൻ കാരണം. വർക്‌ഷോപ്പിനുള്ളിലെ സി.സി.ടി.വി യൂണിറ്റ്, വാട്ടർ പ്യൂരിഫയർ, ഇവിടെ ഉണ്ടായിരുന്ന കാർ എന്നിവ ഭാഗീകമായി കത്തി. സ്ഥലത്ത് ഉണ്ടായിരുന്ന ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും അസറ്റിലിൻ വാതകം ചോർന്ന് കൊണ്ടിരുന്നതിനാൽ അടൂർ നിന്ന് ഫയർ ഫോഴ്‌സ് എത്തി റഗുലേറ്റർ ഓഫ്‌ ചെയ്തതിനാൽ അപകടം ഒഴിവാക്കി. സംഭവ സമയത്ത് പതിനഞ്ചോളം വാഹനങ്ങൾ ഇവിടെ അറ്റകുറ്റപ്പണികൾക്കായി സൂക്ഷിച്ചിരുന്നു.