റാന്നി : ചെറുകോൽ പഞ്ചായത്തിലെ മഠത്തിലേത്തുപടി -കൊച്ചേത്തുപടി റോഡിൻറെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. റോഡ് നിർമ്മാണത്തിനായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 11.5 ലക്ഷം രൂപയാണ് ചിലവഴിച്ചത്. പഞ്ചായത്ത് അംഗം അമ്പിളി വാസുകുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സാം.പി തോമസ്, ഒ.പി സുരേഷ്, റോയ് ഓലിക്കൽ,ഏബ്രഹാം കോശി, സജി ഏബ്രഹാം എന്നിവർ സംസാരിച്ചു.