1

മല്ലപ്പള്ളി : മല്ലപ്പള്ളി പബ്ലിക്ക് ഇൻഡോർ സ്റ്റേഡിയം സൊസൈറ്റി എക്സിക്യൂട്ടീവ് അംഗവും ജില്ലാ അത് ലറ്റിക്ക് അസോസിയേഷൻ വൈസ് പ്രസിഡന്റും പെട്രോളിയം ഡിലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ബിനോയി തോമസ് പണിക്കമുറിയെ അനുസ്മരിച്ചു. ജോസഫ് എം.പുതുശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിദ്യാമോൾ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി ചന്ദ്രശേഖരപിള്ള അനുസ്മരണ പ്രഭാഷണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാം പട്ടേരിൽ, മെമ്പർമാരായ റജി പണിക്കമുറി, ബിജു പുറത്തൂടൻ, സൊസൈറ്റി സെക്രട്ടറി പ്രൊഫ.തോമസ് സ്കറിയ, ഖജാൻജി അഡ്വ. ജിനോയ് ജോർജ്, കെ.സതീഷ് ചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡബ്ല്യു.എ.ജോൺ, കെ.ജി.സാബു, ജോൺ മാത്യു, റോയ് മല്ലപ്പള്ളി, അനീഷ് തോമസ്, ഇ.ഡി.തോമസ്കുട്ടി, ടോണി പണിക്കമുറി, എസ്.ആനന്ദ് എന്നിവർ പങ്കെടുത്തു.