thumpamon-dhurithaswasa-f

പന്തളം: തുമ്പമണ്ണിലെ മത്സ്യ വിപണന കേന്ദ്രത്തിന്റെ ഉടമസ്ഥൻ ഒരു ദിവസം ലഭിച്ച മുഴുവൻ വരുമാനവും തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനവും വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന വീടുകൾക്കായുള്ള ഫണ്ടിലേക്കാണ് സംഭാവന കൈമാറിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ട്രഷറർ എസ്.ആർ.അരുൺ ബാബു ഫണ്ട് ഏറ്റുവാങ്ങി. റമീസ് റഹ്മാൻ, ഷിബു ജോസഫ്, ജാവേദ് അലി, ഭവൻ ബായ്, ആസദുൽ എന്നിവരാണ് ഫണ്ട് നൽകിയത്.

ഡി വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.നിസാം,പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സി.അഭീഷ് ,പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എച്ച്.ശ്രീഹരി ,സി.പി.എം തുമ്പമൺ ലോക്കൽ സെക്രട്ടറി സി.കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.