1
കോൺഗ്രസ് ബ്ലോക്ക് പ്രവർത്തക കൺവൻഷനും, ബ്ലോക്ക് ഭാരവാഹികളുടെ സ്ഥാനാരോഹണവും കെപിസിസി രാഷ്ട്രീയകാര്യ സമതിയംഗം പ്രൊഫ പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : കോൺഗ്രസ് ബ്ലോക്ക് പ്രവർത്തക കൺവെൻഷനും, ബ്ലോക്ക് ഭാരവാഹികളുടെ സ്ഥാനാരോഹണവും കെ.പി.സി.സി രാഷ്ട്രീയകാര്യ സമതിയംഗം പ്രൊഫ പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളുടെ സ്ഥാനരോഹണം ഡി.സി.സി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. അഡ്വ. റെജി തോമസ്, മാത്യു ചാമത്തിൽ, കോശി പി.സക്കറിയ, ലാലു തോമസ്‌, സുരേഷ് ബാബു പാലാഴി, പി.ടി ഏബ്രഹാം, അഡ്വ.പ്രസാദ്‌ ജോർജ്, എ.ഡി ജോൺ, വിനീത് കുമാർ, കെ.ദിനേശ്, മാന്താനം ലാലൻ, എം.കെ സുബാഷ് കുമാർ, ചെറിയാൻ മണ്ണാഞ്ചേരി, മണിരാജ് പുന്നിലം, ലിൻസൺ പാറോലിക്കൽ, തോമസ്‌ തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.