
തിരുവല്ല : എസ്.എൻ.ഡി.പി യോഗം 1010 വെൺപാല ശാഖയിലെ ശ്രീനാരായണ പ്രാർത്ഥനാലയം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജേഷ് തമ്പിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. സുവനീർ പ്രകാശനം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, ശാഖാ സെക്രട്ടറി ഇൻ ചാർജ് മൂൺ.സി.ബി, ശാഖ മുൻ സെക്രട്ടറി സന്തോഷ്.ജി, ബി.വിജയൻ, സുഷമ പോൺസ്, കെ.പി.രാമചന്ദ്രൻ, സുമാസജി, മണിയമ്മ സോമശേഖരൻ, വത്സമ്മരാജൻ, സുജ വിനോദ്, സി.ഡി.അശോകൻ, പ്രദീപ് എ.ജി, സലിംകുമാർ എന്നിവർ സംസാരിച്ചു. ചേർത്തല വിശ്വഗാജി മഠത്തിലെ സ്വാമി പ്രബോധാനന്ദ തീർത്ഥ ഗുരുദേവ പ്രഭാഷണം നടത്തി. തുടർന്ന് മഹാഅന്നദാനവും വിവിധ കലാപരിപാടികളും നടന്നു. ചതയാഘോഷം ഇന്ന് ചതയദിനമായ ഇന്ന് രാവിലെ 5ന് ഗുരുമന്ദിരത്തിൽ നിർമ്മാല്യദർശനം, ആറിന് മഹാഗണപതി ഹോമം, എട്ടിന് ശാഖാപ്രസിഡന്റ് രാജേഷ് തമ്പി പതാക ഉയർത്തും. തുടർന്ന് ഗുരുദേവ ഭാഗവത പാരായണം. ഉച്ചയ്ക്ക് ഒന്നിന് ഗുരുപൂജ പ്രസാദവിതരണം. മൂന്നിന് ഘോഷയാത്ര. വൈകിട്ട് 6.30ന് ദീപാരാധന.