nss-

കോന്നി: എം.ജി സർവകലാശാലയും കോന്നി മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്നു നിർമ്മിച്ച നാല് സ്നേഹവീടുകളുടെ താക്കോൽദാനം കെ.യു.ജനിഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ അഡ്വ.ആർ.ഹരിദാസ് ഇടത്തിട്ട അദ്ധ്യക്ഷത വഹിച്ചു. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ഡോ.എ.പി.സൂസമ്മ, ഡോ.എ.എൻ അൻസർ, ഡോ.ഇ.എൻ ശിവദാസൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ജ്യോതി.ആർ, ഷാബു.വി, അനി സാബു, ലതിക ദേവി, അഡ്വ.സി .അശോക് കുമാർ, ഗിരിജ ജി.നായർ, ദിവ്യ എസ്യഎസ്, സൗമ്യ എസ്.നായർ എന്നിവർ സംസാരിച്ചു.