അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ 303 -ാം നമ്പർ പന്നിവിഴ ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷവും കുടുംബ സംഗമവും ഇന്ന് നടക്കും . രാവിലെ 8ന് ഗുരുപൂജ, 10 ന് ചതയ പ്രാർത്ഥന. 12 ന് അന്നദാനം. 2.30 ന് ഘോഷയാത്ര തുടങ്ങും. പന്നിവിഴ സർവീസ് സഹകരണ ബാങ്ക് ജംഗ്ഷൻ, കോട്ടപ്പുറം ജംഗ്ഷൻ വഴി ഗുരുമന്ദിരത്തിൽ എത്തി പ്രാർത്ഥനയ്ക്കു ശേഷം തിരികെ കോട്ടപ്പുറം ജംഗ്ഷനിലൂടെ പ്രാർത്ഥനാ ഹാളിൽ സമാപിക്കും. തുടർന്ന് പൊതുയോഗവും കുടുംബസംഗമവും, ആദരിക്കൽ ചടങ്ങും ഗുരുസ്വാന്തനം ചികിത്സാ സഹായവിതരണവും, അന്നദാനവും ഉണ്ടായിരിക്കുമെന്ന് യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ , ശാഖായോഗം സെക്രട്ടറി റ്റി.ആർ. രാമരാജൻ, വനിതാസംഘം സെക്രട്ടറി മൃദുല അനിൽ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി സോനു സോമൻ എന്നിവർ അറിയിച്ചു.