പഴകുളം : കേരള എക്‌സൈസ് വിമുക്തിമിഷനും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും കെ.വി.യു.പി സ്‌കൂളും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ കാമ്പയിൻ വിമുക്തിമിഷൻ കമ്മിഷണർ സി.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിമുക്തി ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ ക്ലാസെടുത്തു. സ്‌കുൾ ഹെഡ്മിസ്ട്രസ് വി.എസ്. വന്ദന അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ കെ.എസ്.ജയരാജ് സ്വാഗതവും, എസ്.മീരാസാഹിബ് നന്ദിയും പറഞ്ഞു.