പന്തളം : പന്തളം പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ്റും വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീ ആരോഗ്യവും ഹോമിയോപ്പതിയും എന്ന വിഷയത്തിൽ ആരോഗ്യ സെമിനാർ നടത്തി. പന്തളം മാതൃക ഹോമിയോപ്പതി ഡിസ്‌പെൻസറി സീതാലയം കൺവീനർ ഡോ.ശീതൾ സുഗതൻ ക്ലാസെടുത്തു. യോഗപരിശീലനത്തിന്റെ പ്രധാന്യത്തെപ്പറ്റി യോഗ ഇൻസ്ട്രക്ടർ എസ്.രഞ്ജിനി ക്ലാസെടുത്തു. പ്രൊഫ.വി.രമദേവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ലൈബ്രറി പ്രസിഡന്റ് അഡ്വ.എസ്.കെ.വിക്രമൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പി.കെ.സ്വർണ്ണമ്മ, ഡോ.അനിതാരാജൻ, പി.കെ.കനകമ്മ, ശ്രീകല, രജനി, ബിന്ദുമധു, സിന്ധു വിനോദ്, ആർ.ലത എന്നിവർ സംസാരിച്ചു.