krishna

കോന്നി : ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം 26ന് നടക്കും. 7ന് ഗണപതിഹോമം, 7: 30ന് ഉഷപൂജ, 8ന് ഭാഗവത പാരായണം, 11ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ, 5ന് ശോഭയാത്ര എസ്.എൻ.ഡി.പി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ക്ഷേത്രസന്നിധിയിൽ സമാപിക്കും. 6ന് ഉറിയടി, 6.30ന് ദീപാരാധന, 7ന് ഭക്തിഗാന മത്സരം, 7.30ന് എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും അനുമോദന സമ്മേളനവും.