ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായരുടെ 85-ാം ജന്മ ദിനാഘോഷ പരിപാടികൾ ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ നഗര സഭാ ചെയർപേഴ്സൺ ശോഭാ വർഗീസ് , വൈസ് ചെയർമാൻ കെ.ഷിബു രാജൻ , ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് വി.കെ എൻ പണിക്കർ, ആർ.രഘു നാഥൻ നായർ , വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , ശബരി മല തന്ത്രി കണരര് രാജീവരര് എന്നിവരുടെ സന്ദേശം യോഗത്തിൽ വായിച്ചു. വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്കായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ സദാശിവൻ നായർ മന്ത്രി സജി ചെറിയാനെ ചടങ്ങിൽ ഏൽപ്പിച്ചു. ചെങ്ങന്നൂരിലെ മാദ്ധ്യമപ്രവർത്തകരും സുഹൃത്തുക്കളും കല്ലിശേരി ടി.ബിയിൽ നടന്ന ചടങ്ങിൽ സദാശിവൻ നായരെ പൊന്നാട യണിയിച്ച് ആദരിച്ചു. അഡ്വ.ഡി.വിജയകുമാർ , ബി.സുദീബ് ,കെ.ഷിബു രാജൻ, സാം.കെ .ചാക്കോ, ദീപുകെ.ബി, ഏ.ജി സജി കുമാർ എന്നിവർ പ്രസംഗിച്ചു.