sndp-
170-ാമത് ചതയദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്ര

അത്തിക്കയം: എസ്.എൻ.ഡി.പി യോഗം 362 -ാം നമ്പർ അത്തിക്കയം ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം വിവിധ പരിപാടികളോടെ നടന്നു. രാവിലെ ഗുരുക്ഷേത്രത്തിൽ നിന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര അറയ്ക്കമൺ ഗുരുമന്ദിരത്തിലെത്തി തിരികെ അത്തിക്കയം ശ്രീനാരായണ ഗുരുദേവക്ഷേത്രാങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് സി.ജി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു ശാഖാ സെക്രട്ടറി അജിത ബിജു സ്വാഗതം പറഞ്ഞു. ധന്യാ ബെൻസാൽ, സ്മൈൽ ട്രസ്റ്റ് - കോട്ടയം ചതയദിന സന്ദേശം നൽകി, ശാഖാ വൈസ് പ്രസിഡന്റ് ടി.ജി. സോമൻ നന്ദി പറഞ്ഞു.