അടൂർ : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 80ാം മത് ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. കെ പി സി സി മുൻ നിർവാഹ സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഇ.എ.ലത്തീഫ് അദ്ധ്യക്ഷതവഹിച്ചു. മണ്ണടി പരമേശ്വരൻ, ജിനു കളിയ്ക്കൽ, മുണ്ടപ്പള്ളി സുഭാഷ്, ഷിബു ചിറക്കരോട്ട്, കെ.വി.രാജൻ, പി.കെ.മുരളി, അബു എബ്രഹാം വീരപ്പള്ളി, ശിവപ്രസാദ് മൗട്ടത്ത്, അമ്പാടി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.