മല്ലപ്പള്ളി: മല്ലപ്പള്ളി 863-ാം എസ്.എൻ.ഡി.പിശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം ഭക്തിനിർഭരമായി. രാവിലെ 5ന് നടതുറക്കൽ, നിർമ്മാല്യദർശനം,അഭിഷേകം മലർനിവേദ്യം, ഉഷപൂജ ഗുരു പുഷ്പാഞ്ജലി, 6.30ന് വിശേഷാൽ പൂജ, 9.30 മുതൽ ചതയവ്രത പ്രാർത്ഥന,ഗുരുദേവ കൃതികളുടെ പാരായണം, 12.30 ന് ചതയപൂജ, 1ന് സമൂഹസദ്യ, 5.30 ന് ദീപാരാധന, ദീപക്കാഴ്ച, അത്താഴപൂജ എന്നിവ നടത്തി.