മല്ലപ്പള്ളി: വലിയകുന്നം 1515 -ാം എസ്.എൻ.ഡി.പി ശാഖയിൽ രാവിലെ 5ന് നട തുറക്കൽ, നിർമ്മാല്യ ദർശനം, 6ന് വിശേഷാൽ പൂജ, 7.30ന് പതാക ഉയർത്തൽ, 8ന് ഭാഗവത പാരായണം, 10.30ന് സമൂഹപ്രാർത്ഥന, 1ന് അനുമോദന സമ്മേളനം ,1.10ന് സമൂഹസദ്യ, 3.50ന് ഘോഷയാത്ര യൂണിയൻ കൗൺസിലർ ബിജു മേത്താനം ഉദ്ഘാടനം ചെയ്തു. 6.15ന് ഗുരുപൂജ, 6.45ന് ദീപാരാധന, അത്താഴപൂജ എന്നിവ നടത്തി. ശാഖാ പ്രസിഡന്റ് പി.കെ.സുകുമാരൻ, സെക്രട്ടറി അനില ഹരിദാസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.