തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ ശാഖകളുടെയും പോഷകസംഘടനകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. ഗുരുദേവ ക്ഷേത്രങ്ങളിൽ വിശേഷാൽപൂജകൾ, സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം,ഗുരുധർമ്മ പ്രഭാഷണം എന്നിവയും ശാഖാങ്കണങ്ങളിൽ സമൂഹസദ്യയും നടത്തി. നഗര - ഗ്രാമ വീഥികളിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച ഘോഷയാത്രകൾ പീതസാഗരമായി. ആഞ്ഞിലിത്താനം ശാഖയുടെ ശ്രീനാരായണ ഗുരുദേവ പാദുകപ്രതിഷ്ഠാ ക്ഷേത്രത്തിൽ തിരുപ്പിറവി വിശേഷാൽപൂജകൾ, ഗണപതിഹോമം, സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം, ഇരുചക്രവാഹന റാലി, ഗുരുപ്രഭാഷണം, അന്നദാനം, മഹാഘോഷയാത്ര എന്നിവയുണ്ടായിരുന്നു. ജയന്തി സമ്മേളനം ശിവഗിരി മഠത്തിലെ പ്രബോധതീർത്ഥസ്വാമി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, വൈസ് പ്രസിഡന്റ് കെ.ജി.ബിജു, യൂണിയൻ കൗൺസിലർമാരായ സരസൻ ഓതറ, അനിൽ എസ്.ഉഴത്തിൽ, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, ശാഖാപ്രസിഡന്റ് എം.പി.ബിനുമോൻ, വൈസ് പ്രസിഡന്റ് എൻ.കെ.മോഹൻബാബു, സെക്രട്ടറി കെ.ശശിധരൻ എന്നിവർ പ്രസംഗിച്ചു. പെരിങ്ങര 594-ാം ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകൾ, അഷ്ടദ്രവ്യ മഹാഗണപതിഹോമം, സമൂഹപ്രാർത്ഥന, തിരുജയന്തി ഘോഷയാത്ര, വിശേഷാൽ ഗുരുപൂജ, അന്നദാനം. ജയന്തിവിളക്ക് തെളിക്കൽ, തുടർന്ന് വിശേഷാൽ ദീപാരാധന എന്നിവയുണ്ടായിരുന്നു. ഇതോടനുബന്ധിച്ച് നടന്ന ലക്ഷാർച്ചന തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്,ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, കൗൺസിലർ സരസൻ ഓതറ, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് എൻ.വി.ദേവരാജൻ, സെക്രട്ടറി സുദീഷ് ഡി എന്നിവർ പങ്കെടുത്തു, ക്ഷേത്ര മേൽശാന്തി ശ്യാം ശാന്തി, ആദർശ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ഓതറ 350ശാഖയിൽ ശാഖാചെയർമാൻ എസ്,സന്തോഷ് കുമാർ പതാകഉയർത്തി. സുഭ ശ്രീകുമാർ ഗുരുപ്രഭാഷണം നടത്തി. അനുമോദന സമ്മേളനം യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. തൈമറവുംകര രവിവാര പാഠശാലയിൽനിന്നും ആരംഭിച്ച ചതയം തിരുനാൾ ഘോഷയാത്രയ്ക്ക് ശാഖാചെയർമാൻ സന്തോഷ്‌കുമാർ, കൺവീനർ ജയപാലൻ എൻ.ബി, വൈസ് ചെയർമാൻ മന്മധൻ മൂന്നാലിക്കൽ, ജോ.കൺവീനർ വി.ആർ.സതീശൻ എന്നിവർ നേതൃത്വം നൽകി. കുന്നന്താനം 50-ാം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവകൃതികളുടെ പാരായണം, ഗുരുപൂജ, അന്നദാനം എന്നിവയുണ്ടായിരുന്നു. ശാഖാപ്രസിഡന്റ് കെ.എം.തമ്പിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ചതയദിന സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണവും യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ ആമുഖപ്രസംഗവും നടത്തി. വി.കെ.സുരേഷ് ബാബു കണ്ണൂർ ഗുരുപ്രഭാഷണം നടത്തി. കുന്നന്താനം ഈസ്റ്റ് 4538-ാം ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ രാവിലെ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, അഷ്ടദ്രവ്യ മഹാഗണപതിഹോമം, സമൂഹപ്രാർത്ഥന, സർവ്വൈശ്വര്യപൂജ, മഹാഗുരുപൂജ, പ്രസാദവിതരണം, അന്നദാനം. ചതയദിന മഹാഘോഷയാത്ര, വിശേഷാൽ ദീപാരാധന എന്നിവയുണ്ടായിരുന്നു. ഇരവിപേരൂർ ശാഖയുടെ ഗുരുക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക്ശേഷം ശാഖാപ്രസിഡന്റ് ബിജു തരംഗിണി പതാക ഉയർത്തി. പൊതുസമ്മേളനം യൂണിയൻ സെക്രട്ടറി അനിൽ എസ്,ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ സന്ദേശം നൽകി. മുൻശാഖാപ്രസിഡന്റ് ഡോ.ജി.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിജയം നേടിയ കുട്ടികളെ യോഗത്തിൽ ആദരിച്ചു. ചതയദിനപൂജ, ഗുരുപൂജ, അന്നദാനം. താലപ്പൊലി ഘോഷയാത്ര. മ്യൂസിക്കൽ ഫ്യൂഷൻ ഇവന്റ് എന്നിവയുണ്ടായിരുന്നു. കിഴക്കൻഓതറ 5531ശാഖയിൽ മഹാഗണപതിഹോമത്തിനുശേഷം ശാഖാപ്രസിഡന്റ് പി.കെ.മനോഹരൻ പതാക ഉയർത്തി. ഗുരുദേവ കീർത്തനാലാപനം, നെൽപ്പറ സമർപ്പണം, ഗുരുദേവ ഭാഗവതപാരായണം. ഗുരുപൂജ, പ്രസാദവിതരണം എന്നിവ ഉണ്ടായിരുന്നു. ചാത്തങ്കരി 102 ശാഖയിൽ ഗുരുപൂജ, പതാക ഉയർത്തൽ, സമൂഹപ്രാർത്ഥന, ചതയദിന ഘോഷയാത്ര, വിശേഷാൽ ഗുരുപൂജ എന്നിവയോടെ ഗുരുദേവജയന്തി ആഘോഷിച്ചു.