21-pdm-union
യൂണിയനിലെ ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.കെ. വാസവൻ നിർവഹിക്കുന്നു

പന്തളം: എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ 32 ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ ശ്രീനാരായണ ജയന്തി ആഘോഷിച്ചു. വയനാട് പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ആഡംബരങ്ങൾ ഒഴിവാക്കി വൈദിക​, ആദ്ധ്യാത്മിക ചടങ്ങുകളോടെയും ഘോഷയാത്ര, അന്നദാനം, സമൂഹ പ്രാർത്ഥന ശ്രീനാരായണ ധർമ്മ പ്രഭാഷണം തുടങ്ങിയവയോടെയുമായിരുന്നു ആഘോഷം. യൂണിയൻ ആസ്ഥാന മന്ദിരത്തിൽ ഹവനം, മഹാഗുരു പൂജ , സമൂഹപ്രാർത്ഥന, ഗുരുപുഷ്പാഞ്ജലി എന്നിവ ജയദേവൻ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ
നടന്നു. ആഘോഷങ്ങളുടെ ഉദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.കെ. വാസവൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ഡോ. ഏ.വി. ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ കൗൺസിലർമാരായ ഉദയൻ പാറ്റൂർ, എസ്. ആദർശ്, സുരേഷ് മുടിയൂർകോണം, അനിൽ ഐ സെറ്റ്, ദിലീപ് പെരുമ്പുളിക്കൽ, ഡോ.പുഷ്പാകരൻ, വനിതാസംഘം സെക്രട്ടറി സുമ വിമൽ, യൂത്ത്മൂവ്‌മെന്റ് കൺവീനർ നിധിൻ രാജ് നടരാജൻ, നടരാജൻ തുടങ്ങിയവർ സംസാരിച്ചു.