അ​ടൂർ: ടി. കെ. മാധവ വിലാ​സം എ​സ്. എൻ. ഡി. പി. ശാഖയുടെയും വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷവും കുടുംബ സംഗമവും നട​ന്നു. പ്രസിഡന്റ് പി. രവീന്ദ്രൻ പതാക ഉയർത്തി. ഗുരുഭാഗവത പാരാ​യണം, കഞ്ഞി സദ്യ, സമൂഹ പ്രാർത്ഥന, മെറിറ്റ് അവാർഡ്, ചികിത്സാ സഹായ വിത​രണം, മധുരാന്നദാനം, ദീപാരാധന എന്നിവ ഉണ്ടായിരുന്നു. ശാഖാ സെക്രട്ടറി കെ പ്രസന്നൻ, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, വനിതാസംഘം സെക്രട്ടറി സുധാ രമണൻ,ഹിമേഷ്,ഷനിൽ, പുഷ്പൻ എന്നിവർ നേതൃത്വം നൽകി