നാറാണംമൂഴി: എസ്.എൻ.ഡി.പി യോഗം നാറാണംമൂഴി 3434-ാം നമ്പർ ശാഖായോഗത്തിൽ റാന്നി യൂണിയൻ മുൻ പ്രസിഡന്റ് വസന്തകുമാർ ഭദ്രദീപം തെളിച്ചു. ഘോഷയാത്രയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് കെ. എസ്. കമലാസനൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ബിജു ബി. സ്വാഗതം പറഞ്ഞു. വസന്തകുമാർ ഉദ്ഘാടനം ചെയ്തു. അരുൺ കെ., ലളിതാമണി, വിജയമ്മ, മാസ്റ്റർ ആയുഷ് ബി., സോബി എന്നിവർ സംസാരിച്ചു.