intuc-

ഏഴംകുളം : തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും കൂലിയും കൃത്യമായി നൽകുക, അനാവശ്യമായ മാനദണ്ഡങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി​ 27ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുന്നതിന് മഹാത്മാ ഗാന്ധി ഗ്രാമിണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) ഏഴംകുളം മണ്ഡലം പ്രവർത്തകയോഗം തീരുമാനിച്ചു , നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.ശിവൻകുട്ടി അദ്ധ്യക്ഷതവഹിച്ചു. തേരകത്ത് മണി, പാണ്ടിമലപ്പുറം മോഹൻ, ഇ.ഏ.ലത്തീഫ്, വിജയൻനായർ ,എസ്.സുധാകരൻ ,കെ.വി.രാജൻ ,ശോഭ, രമാ സജി​കുമാർ, ഗീതാകുമാരി , ഓമനകുട്ടൻ ,ടി​.ജി​.മോഹനൻ ,മഞ്ചു കെ.എൽ തുടങ്ങിയവർ പ്രസംഗിച്ചു.