തിരുവല്ല: രാജീവ് ഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സദ്ഭാവന ദിവസ് ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് പി.ചെറിയാൻ, ലാൽ നന്ദാവനം, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്,രാജേഷ് മലയിൽ, ജോസ് വി.ചെറി, വിശാഖ് വെൺപാല, സുരേഷ് ജി.പുത്തൻപുരയ്ക്കൽ, ജിജോ ചെറിയാൻ, രാജേഷ് ചാത്തങ്കരി, ആർ.ജയകുമാർ, റോജി കാട്ടാശേരി, സെബാസ്റ്റ്യൻ കാടുവെട്ടൂർ, ജെസി മോഹൻ, റെജി മണലിൽ, ബെന്നി സ്കറിയ, ജോൺസൺ വെൺപാല, അഷ്റഫ് , ശാന്തകുമാരി , രാജൻ തോമസ്, സജി എം.മാത്യു, തോമസ് വർഗീസ്, ക്രിസ്റ്റഫർ ഫിലിപ്പ്, സോമൻ കല്ലേലിൽ, ഏലിയാമ്മ വർഗീസ് എന്നിവർ സംസാരിച്ചു.