കോഴഞ്ചേരി: എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയനിലെ 29 ശാഖകൾ നാല് മേഖലകളിലായി ചതയ ദിനം വിപുലമായി ആലോഷിച്ചു.കിഴക്കൻ മേഖലയിലെ 9 ശാഖകൾ ചേർന്നുള്ള ഘോഷയാത്ര 152കാരംവേലി ശാഖയിൽ നിന്ന് ആരംഭിച്ചു. 268 പരിയാരം ശാഖയിൽ സമാപിച്ചു. പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. അഡ്വ.സോണി.പി.ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും മോടിയുള്ള ഘോഷയാത്രയ്ക്കുള്ള ട്രോഫി 268 പരിയാരം ശാഖ നേടി.ഏറ്റവും നല്ല നിശ്ചല ദൃശ്യത്തിനുള്ള ട്രോഫി ചെറുകോൽ ശാഖയ്ക്കും ലഭിച്ചു. ഇലവുംതിട്ട, ഇലവുംതിട്ട വെസ്റ്റ്, ഇലന്തുർ, കുഴിക്കാല, കുറിച്ചിമുട്ടം, ഇടയാറൻമുള ശാഖകൾ ഉൾപ്പെട്ട തെക്കൻമേഖല ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷം ഇലവുംതിട്ടയിൽ നടന്നു . പൊതുസമ്മേളനം മൂലൂർ സ്മാരക പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.സി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു,പ്രംകുമാർ മുളമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു ,ബ്രഹ്മചാരി സൂര്യശങ്കർ അനുഗ്രഹ പ്രഭാഷണം നടത്തി,കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, പ്രൊഫ.ഡി പ്രസാദ്, പി ശ്രീകുമാർ, വിനീത അനിൽ, ഓമനമോഹൻ, എൻ ആർബോസ്, ജയകുമാർ,ഡോ.അനീഷ് എസ്,സോമരാജൻ, എന്നിവർ സംസാരിച്ചു, കെ ജി സുരേന്ദ്രൻ സ്വാഗതവും, വി .പ്രമജകുമാർ നന്ദിയും പറഞ്ഞു.