sn
ഇടവങ്കാട് ശാഖ ഗുരുജയന്തി സമ്മേളനം ആല എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് കെ.എസ് അഞ്ചു ഉദ്ഘാടനം ചെയ്യുന്നു

ചെറിയനാട്: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിലെ 70-ാം ഇടവങ്കാട് ശാഖയുടെ നേതൃത്വത്തിൽഗുരുജയന്തി ആഘോഷ സമ്മേളനം ആലാ എസ്.എൻ.കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ.കെ.എസ് അഞ്ചു. ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മധു ശ്രീശബരി അദ്ധ്യക്ഷ വഹിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ അരുൺകുമാർ ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. ശാഖയിലെ പത്തോളം ഡോക്ടർമാരെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലെസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ കോളേജ് ഡയറക്ടറും ശാഖാ അംഗവുമായ പ്രസാദ് പട്ടശേരിൽ, പി.ജി വാസുദേവൻ, മുൻ യൂണിയൻ കൗൺസിലർ, സുനി രാജൻ, വാർഡംഗം താരാ അജീഷ്, വനിതാ സംഘം പ്രസിഡന്റ് വിജയമ്മ വിജയൻ, വനിതാസംഘം സെക്രട്ടറി, അഖിലാ ഓമനക്കുട്ടൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് , നീതു രാജൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി, പ്രേംദാസ് പള്ളിതെക്കേതിൽ, ശാഖാ സെക്രട്ടറി കെ.എസ്.ഷിബു, വൈസ് പ്രസിഡന്റ് ഇ.എൻ രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു.