vilavedupp
കവിയൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കാർഷിക ഗ്രൂപ്പ് കൃഷിചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം.ഡി ദിനേശ് കുമാർ നിർവ്വഹിക്കുന്നു

തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഐബിന കാർഷിക ഗ്രൂപ്പ് കൃഷിചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ നിർവഹിച്ചു. ഗ്രൂപ്പ് അംഗങ്ങളായ സുലോചന, ഓമന, മേരി, സുമ ,അനിത എന്നിവർ ചേർന്ന് 80 സെന്റ്സ്ഥലത്ത് വെണ്ട, ചോളം, മത്തൻ, വെള്ളരി എന്നിവ കൃഷി ചെയ്തു. കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹായത്തോടുകൂടി പഞ്ചായത്തിൽ ഇത്തരത്തിൽ നിരവധി കാർഷിക ഗ്രൂപ്പുകൾ കൃഷി ചെയ്യുന്നുണ്ട്. ഓണത്തിന് പഞ്ചായത്തിൽ നിന്നും സമീപപഞ്ചായത്തിലേക്ക് പച്ചക്കറികൾ നൽകുവാനുള്ള തയാറെടുപ്പിലാണ് കർഷകരും കൃഷിഭവനും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡമന്റ് ശ്രീരഞ്ജിനി ഗോപി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സന്ദീപ് കുമാർ.പി, സെക്രട്ടറി സാം. കെ.സലാം.അസി.സെക്രട്ടറി അനീഷ് കുമാർ, ഹരിതകേരള മിഷൻ കോർഡിനേറ്റർ പാർത്ഥൻ എന്നിവർ സംസാരിച്ചു.