മല്ലപ്പള്ളി : ശ്രീനാരായണ ഗുരുദേവന്റെ 170 -ാം ജയന്തി എസ്.എൻ.ഡി.പി.യോഗം 1531 മഠത്തുംഭാഗം ശാഖയിൽ വിപുലമായി ആഘോഷിച്ചു. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ.എസ് ഉഴത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ.ആർ.മോഹൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ദീപ അനിഷ്, പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി ജോൺ. 13-ാം വാർഡ് മെമ്പർ ഷിജു പി.കുരുവിള, യൂണിയൻ കമ്മിറ്റി അനിഷ് പുറമറ്റം എന്നിവർ പ്രസംഗിച്ചു.