കോന്നി: എസ്.എൻ.ഡി.പി യോഗം 4927-ാം നമ്പർ ശ്രീ ഗുരുദേവവിലാസം അതിരുങ്കൽ കാരയ്ക്കാകുഴി ശാഖയിൽ ശ്രീനാരായണജയന്തി ആഘോഷം നടന്നു. ശാഖ പ്രസിഡന്റ് ടി.എൻ.വിജയൻ പതാക ഉയർത്തി . ഗുരുദേവഭാഗവത പാരായണം, ജയന്തി ഘോഷയാത്ര, കലാപരിപാടികൾ എന്നിവ നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു .