ചെങ്ങന്നൂർ : വയനാടിനുവേണ്ടി പെണ്ണുക്കരകൂട്ടായ്മ സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയുടെ ആദ്യ ഗഡുവായ ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം രൂപയുടെ ഡി.ഡി പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാന് കൈമാറി. ഗ്രന്ഥശാല പ്രസിഡന്റ് രമേശ് പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെണ്ണുക്കര സെന്റ് തോമസ് മാർത്തോമ പള്ളി വികാരി റവ.സുശീൽ വർഗീസ്, സ്വാമി സായി പ്രീത്, പഞ്ചായത്ത് പ്രസിഡന്റ് മുരളീധരൻ പിള്ള, അഡ്വ.ദിവ്യ ഉണ്ണികൃഷ്ണൻ (ഗവ.പ്ലീഡർ & അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ) എന്നിവർ സംസാരിച്ചു. ജിജി മൊണാർക്ക് സ്വാഗതവും സുനിൽ പെണ്ണുക്കര കൃതജ്ഞതയും രേഖപ്പെടുത്തി.