ചെങ്ങന്നൂർ: ചെങ്ങന്നൂർ ഭദ്രാസനത്തിലെ തോമസ് മാർ അത്താനാസിയോസിന്റെ ആറാമത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിലുള്ള ധ്യാനയോഗം ഓതറ ദയറായിൽ നടന്നു. ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ധ്യാനം നയിച്ചു. സുവിശേഷ യാത്രയിൽ സ്വീകരണങ്ങളും തിരസ്കരണങ്ങളും അഭിമുഖീകരിക്കുവാൻ സന്നദ്ധമാകണമെന്ന് അദ്ദേഹം പറഞ്ഞു ഭദ്രാസന സെക്രട്ടറി ഫാ. പി.കെ.കോശി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. മത്തായി കുന്നിൽ ,സുവിശേഷ സംഘം സെക്രട്ടറി പ്രൊഫ. എ.ഒ .വർഗീസ്, ജോ. സെക്രട്ടറി ഷൈനു ജിജി, തുടങ്ങിയവർ പ്രസംഗിച്ചു. ഗാനശുശ്രൂഷയും മദ്ധ്യസ്ഥ പ്രാർത്ഥനയും നടന്നു.