അടൂർ: ട്രാഫിക് നിയമം പാലിക്കുന്ന തലമുറയാണ് നാടിന് അവശ്യമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.അടൂർ കെ.എസ്.ആ ർ.ടി.സി ജംഗ്ഷനിലെ സിഗ്നൽ ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്നവർക്ക് സഹായമായി സ്ഥാപിച്ച ഓട്ടോമാറ്റിക് പെഡസ്ട്രിയൻ ക്രോസിങ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാഫിക് സംവിധാനങ്ങളോട് പൊരുത്തപ്പെട്ടാൽ അപകടങ്ങൾ ഉണ്ടാകുന്നത് തടയാനാകും. കാൽനടയാത്രക്കാർ മുതൽ ചെറുതും വലുതുമായ വാഹനങ്ങൾക്ക് വരെ ട്രാഫിക് നിയമം ബാധകമാണെന്നും അദ്ദേഹം പറഞ്ഞു . നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ്, അടൂർ ഡിവൈ.എസ്.പി.സന്തോഷ്, ആർ.ടി.ഒ.എച്ച്.അൻസാരി, കൗൺസിലർമാരായ മഹേഷ്, റോണി പാണം തുണ്ടിൽ, ഡി. ശശികുമാർ,സിന്ധു തുളസീധരക്കുറുപ്പ്, അടൂർ ട്രാഫിക് യൂണിറ്റ് എസ്.ഐ. ജി. സുരേഷ് കുമാർ,മോട്ടോർ വാഹന വകുപ്പ് എം.വി.ഐ. കെ.അരുൺകുമാർ, തോമസ് ജോൺ മോളേത്ത്,സജു മിഖായേൽ എന്നിവർ പങ്കെടുത്തു.