eaka-dhina-silpa-sala
വീടുകൾക്കായുള്ള ഫണ്ടിലേക്ക് 11500 രൂപ മങ്ങാരം ഗ്രാമീണ വായനശാല സംഭാവന ചെയ്തു

പന്തളം : വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന വീടുകൾക്കായുള്ള ഫണ്ടിലേക്ക് 11500 രൂപ മങ്ങാരം ഗ്രാമീണ വായനശാല സംഭാവന ചെയ്തു. പ്രസിഡന്റ് ഡോ.ടി വി മുരളീധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ അടൂർ താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ , വായനശാല സെക്രട്ടറി കെ. ഡി.ശശീധരനിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. കെ എച്ച് ഷിജു ,കെ ഡി വിശ്വംഭരൻ ,ഉണ്ണികൃഷ്ണൻ,വർഗീസ് മാത്യൂ ,ആതിര ,അഞ്ജു മിഥുൻ എന്നിവർ പങ്കെടുത്തു.