bjp

അടൂർ: അനന്തപുരം മാർക്കറ്റിലെ കുഴിച്ചുമൂടിയ മാലിന്യങ്ങൾ നീക്കാൻ നഗരസഭ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. നഗരസഭ സെക്രട്ടറി രാജു.എം , ചെയർപേഴ്സൺ ദി​വ്യാ റജി മുഹമ്മദ് ,സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ റോണി പാണി തുണ്ടിൽ എന്നിവരുമായി ചർച്ച നടത്തി. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ, ബി.ജെ.പി മണ്ഡലം സെക്രട്ടറി ഗോപൻ മിത്രപുരം, ഏരിയ പ്രസിഡന്റുമാരായ ശിവദാസൻ നായർ, ബിജുകുമാർ, ഏരിയ ജനറൽ സെക്രട്ടറിമാരായ ജയപ്രസാദ്, അനിയൻ കുഞ്ഞ്, രമണൻ.ബി,സുഭാഷ്.എസ്, ജയൻ കീർത്തിയിൽ, അരുൺ ജി.കൃഷ്ണൻ , വേണുഗോപാൽ.എസ്, സച്ചിൻ.ബി എന്നിവർ സംസാരിച്ചു.