കൈപ്പട്ടൂർ : സെന്റ് ജോർജ്സ് മൗണ്ട് ഹൈസ്കൂളിലെ സയൻസ് ക്ളബിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്ര സംഗമം സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് റോയി വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രീത് ജി.ജോർജ്ജ് അദ്ധ്യക്ഷതവഹിച്ചു. സുനി ജോൺ, ജി.മനോജ്, എം.പി.ഷാജി, ഫ്രെഡി ഉമ്മൻ, അജി മാത്യു, ഷേർലി കെ.വർഗീസ്, വി.വീണ, കെ.ബി.സ്മിത, ബിന്ദു ലക്ഷ്മി, അനീറ്റ ജോസഫ്, എ.യു.ദേവനന്ദ, സബിൻ ബൈജു എന്നിവർ പ്രസംഗിച്ചു.