മല്ലപ്പള്ളി : 'ഹരിത നഗരി' എന്ന പേരിൽ വീട്ടുവളപ്പിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിക്കാനുള്ള പദ്ധതിക്ക് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ തുടക്കമിടുന്നു. പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യവുമായി 50 ശതമാനം സബ്സിഡിയിലുള്ള രണ്ട് സ്കീമുകളാണ് നടപ്പാക്കുക. 20 എച്ച്ഡി.പി.ഇ ഗ്രോ ബാഗ്, പച്ചക്കറി വിത്തുകൾ, പരിശീലന പരിപാടി എന്നിവ 50 ശതമാനം സബ്സിഡിയിൽ നടത്തും. ഇതിന് 1600 രൂപയാണ് ഗുണഭോക്തൃ വിഹിതം അടക്കേണ്ടത്. സെപ്റ്റംബർ 10നകം പണമടച്ച് രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ പദ്ധതി ലഭ്യമാക്കുന്നതാണ്. മാന്താനത്തുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0469 - 2690160, 9496002883.