പന്തളം: സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകൾക്ക് പ്രത്യേകം ക്ഷേമനിധി ഏർപ്പെടുത്തണമെന്നും സർക്കാർ തീരുമാനിച്ച ഫാർമസിസ്റ്റുകളുടെ മിനിമം വേതനം ഉടൻ പ്രഖ്യാപിക്കണമെന്നും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി.നവീൻചന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് യോഹന്നാൻ കൂട്ടി അൻസാരി, ശ്രീകുമാർ, രഞ്ജിത്ത്, രാജേഷ് കുമാർ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജെസി ഷാജി (പ്രസിഡന്റ്), കെ.സുരേഷ് കുമാർ (വൈസ് പ്രസിഡന്റ്), രാജേഷ് കുമാർ (സെക്രട്ടറി), കെ.ജെ.ജമീല (ജോയിന്റ് സെക്രട്ടറി), ലൗലി വിനോദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.