പത്തനംതിട്ട : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി 31 വരെ നീട്ടി. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ ഏറ്റവും മികവാർന്ന കഴിവ് തെളിയിച്ചിട്ടുള്ള ആറിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് (ഭിന്നശേഷിക്കാർ ഉൾപ്പടെ) ഉജ്ജ്വലബാല്യം പുരസ്‌കാരം നൽകുന്നത് 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയാണ് അവാർഡിന് പരിഗണിക്കുക. ഫോൺ :0468 2319998.