photo
തിരുവല്ല ബ്ലോക്ക് കോൺഗ്രസ് രാജീവ് ഭവനിൽ സ്ഥാപിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഛായചിത്രം പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ അനാഛാദനം ചെയ്യുന്നു

തിരുവല്ല : ബ്ലോക്ക് കോൺഗ്രസ് രാജീവ് ഭവനിൽ സ്ഥാപിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഛായാചിത്രം പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ അനാഛാദനം ചെയ്തു. മുൻകൃഷി ഓഫീസറും കോൺഗ്രസ് പ്രവർത്തകനുമായ പോൾ സ്റ്റീഫനാണ് ചിത്രം വരച്ചത്. സേവാദളിന്റെ പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.ജി.ജയദേവനെയും കൊച്ചുമോൾ പ്രദീപിനെയും ഷാൾ അണിയിച്ച് അനുമോദിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.എക്സിക്യൂട്ടീവ് അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, അഡ്വ.റെജി തോമസ്, രാജേഷ് ചാത്തങ്കരി, ആർ.ജയകുമാർ, വിശാഖ് വെൺപാല, രതീഷ് പാലിയിൽ, സുരേഷ് ജി.പുത്തൻപുരയ്ക്കൽ, അഭിലാഷ് വെട്ടിക്കാട്, ജെസി മോഹൻ, തോമസ് കോശി, ജാസ് പോത്തൻ, ശ്രീകാന്ത്, ശ്രീജിത്ത് മുത്തൂർ, സജി എം.മാത്യു, ക്രിസ്റ്റഫർ ഫിലിപ്പ്, ഗിരീഷ്കുമാർ, പോൾ തോമസ്, രംഗനാഥൻ എന്നിവർ സംസാരിച്ചു.