തിരുവല്ല: ശ്രേഷ്ഠ രാമെച്ചയുടെ എഴുന്നൂറാം അനുസ്മരണവും പൈതൃക സമ്മേളനവും കുറിയാക്കോസ് മാർ ക്ലീമ്മിസ് വലിയ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ബർബാസ് സഫ്രഗൻ മെത്രാപ്പോലിത്ത മുഖ്യപ്രഭാഷണം നടത്തി. ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് വെബ്സൈറ്റ്, ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. മഹാകുടുംബയോഗ പ്രസിഡന്റ് സൈമൺ കുലത്താക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് കെ.രാമെച്ച, വൈസ് പ്രസിഡൻറുമാരായ പ്രൊഫ.എം.റ്റി.മാത്യു മുരുങ്ങശ്ശേരിൽ, പ്രൊഫ.പി.സി തോമസ്, പ്രൊഫ.അലസാണ്ടർ കെ.സാമുവൽ, ബ്രദർ സാബു തോമസ്, റവ.ഫാ.ചെറിയാൻ പി.വർഗീസ് , ഓർത്തഡോക്സ് സഭാ സെക്രട്ടറി. അഡ്വ.ബിജു ഉമ്മൻ, ഡോ.സണ്ണി കുലത്താക്കൽ, റവ.മാത്യൂസ് കെ.മാത്യു എന്നിവർ സംസാരിച്ചു.