അടൂർ : ഏഴംകുളം ഗ്രാമപഞ്ചായത്തിൽ പ്രതിപക്ഷ പ്രതിഷേധം. പ്രസിഡന്റിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇന്നലെ നടന്ന അടിയന്തര കമ്മിറ്റിയിൽ മെയിന്റൻസ് ഫണ്ടായി ലഭിച്ച 2 കോടി രൂപ സി.പി.എം. സി.പി.ഐ മെമ്പർമാരുടെ വാർഡുകളിലേക്ക് വകമാറ്റിയതാണ് പ്രതിഷേധത്തിന് കാരണമായത്. പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് ഇറങ്ങി പോയ പ്രവർത്തകർ പഞ്ചായത്തിന് മുമ്പിൽ ധർണ നടത്തി, പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനം തടയുകയായിരുന്നു. ഇ.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ച യോഗം ബിനു എസ്.ചക്കാലയിൽ ഉദ്ഘാടനം ചെയ്തു. മണ്ണടി മോഹൻ, അരുൺ മോഹൻ, പി.കെ.മുരളി, ജയിംസ് കക്കാട്ടുവിള, മെമ്പർമാരായ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.