തിരുവല്ല : വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്തവിധം കുണ്ടുംകുഴിയുമായി കിടക്കുന്ന ഓതറ ആൽത്തറ ജംഗ്ഷൻ മുതൽ കുറ്റൂർ ആറാട്ടുകടവ് ജംഗ്ഷൻ വരെയുള്ള റോഡ് അടിയന്തരമായി പുനരുദ്ധരിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ അഡ്വ.വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് കുറ്റൂർ മണ്ഡലം പ്രസിഡന്റ് മാത്യു മുളമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ബിനു കുരുവിള, വി.ആർ രാജേഷ്, ജോ ഇലഞ്ഞിമൂട്ടിൽ, ജോസ് തേക്കാട്ടിൽ, ജിനു തോമ്പുംകുഴി, ടിന്റു മാത്യു, അനീഷ് വി.ചെറിയാൻ, ഷാനു മാത്യു, ഉഷ അരവിന്ദൻ, ജെയിംസ്, രഞ്ജി മാത്യു, വിനോദ് പ്ലാമൂട്ടിൽ, എബ്രഹാം മാത്യു മൂളമുട്ടിൽ, ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.