കോഴഞ്ചേരി: എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ വടക്കൻ മേഖലയിലെ വെള്ളിയറ, കൈതകൊടി,തെള്ളിയൂർ, തെള്ളിയൂർ വെസ്റ്റ്,ആയിരൂർ,ആയിരൂർ ഈസ്റ്റ്, കാഞ്ഞീറ്റുകര,ചിറപ്പുറം ശാഖകൾ സംയുക്തമായി ശ്രീനാരായണ ജയന്തി ആഘോഷിച്ചു.
സുഗതൻ പൂവത്തൂർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പ്രമോദ് നാരായണൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ മോഹൻ ബാബു സന്ദേശം നൽകി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ രാകേഷ് പി.ആർ സമ്മാനദാനം നടത്തി. സ്മിത മനോജ് മുഖ്യ പ്രഭാഷണം നടത്തി. എസ്. ശ്രീകുമാർ, ബാംബി രവീന്ദ്രൻ, സോജൻ സോമൻ, ബാബുരാജൻ, സുരേഷ് കുമാർ, ദീപ സുഭാഷ്, ബിജു എൻ. ജെ, വി ജി ശശി ധരൻ, വിപിൻ രാജ് എന്നിവർ പ്രസംഗിച്ചു. എ.കെ പ്രസന്നകുമാർ സ്വാഗതവും കൗൺസിലർ സിനു എസ് പണിക്കർ നന്ദിയും പറഞ്ഞു.