ranni-
റാന്നി ടൗൺ

റാന്നി: റാന്നി - ഇട്ടിയപ്പാറ ടൗണിൽ വരുത്തിയ ട്രാഫിക് പരിഷ്കരണം പാളിയതായി ആക്ഷേപം . ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും കഴിയുന്നില്ല. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയാണ് ഗതാഗത പരിഷ്കരണം നടത്തിയതെന്ന് ആക്ഷേപമുണ്ട്. ഇതുകാരണം ടൗണിലെത്തിയവർ വലയുകയാണ്. ടൗണിലെ ഗതാഗതക്കുരുക്ക് മാറ്റമില്ലാതെ തുടരുകയാണ്.