പന്തളം: പന്തളം എൻ.എസ്.എസ് കോളേജിൽ എസ്.എഫ്.ഐ ,​ എ.ബി.വി.പി സംഘർഷത്തിൽ നാലു വിദ്യാർത്ഥികൾക്ക് പരിക്ക്. എ.ബി.വി.പി പ്രവർത്തകരായ ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികളായ ഹരികൃഷ്ണൻ (22 ),​ സായി ( 21 ),​ അഭിഷേക് (20), എസ്.എഫ്.ഐ പ്രവർത്തകൻ അനന്തു (20), എന്നിവർക്കാണ് പരിക്കേറ്റത് . പന്തളത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം.