22-cvc-news-photo2
മാനേജർ രാജൻ ഡി ബോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആകാലയളവിലെ മാനേജർ സി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിലെ 2001​-23 പ്ലസ് ടു സയൻസ് ബാച്ചിലെ വിദ്യാർത്ഥികളുടെ സ്‌നേഹ സംഗമം നടന്നു. മാനേജർ രാജൻ ഡി.ബോസിന്റെ അദ്ധ്യക്ഷതയിൽ മുൻ മാനേജർ സി.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ എം.ഡി തോമസ്, പ്രിൻസിപ്പൽ എം.എൻ പ്രകാശ്, അദ്ധ്യാപകരായ കെ.വി മീന, ഡോ:ദിവ്യ സദാശിവൻ, സ്മിതാ ദാമു, ജി.ബീന, ഏ ജീന, ബെൻസി ജോൺ, പി.ആർ.ഗിരീഷ് ,സജിത.എസ്, അനിത പി.ആർ ,പിങ്കി.എസ് ബോസ്, സ്മിതാ ജയൻ, ബിൻസി പി.തോമസ്, എൻ.റാണി വിദ്യാർത്ഥി പ്രതിനിധികളായ മാത്യു ജോർജ്, മഹാലക്ഷ്മി, സുരാജ്, ബിജേഷ്, ഷീന, റ്റിൻസി, ജോബി, സൗമ്യ, രജ്ഞിത് എന്നിവർ സംസാരിച്ചു. സ്‌കൂൾഡവലപ്പ്‌മെന്റ് ഫണ്ടിലേക്ക് അൻപതിനായിരം രൂപ സംഭാവന ചെയ്തു.